
തിരുവനന്തപുരം പാലോട് – പെരിങ്ങമ്മല ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെ മദ്യപ്പിച്ച് എത്തിയയാളുടെ അക്രമം. ആശുപത്രിക്ക് അകത്ത് കയറി പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും, ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. യുവാവിനെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭരതന്നൂര്‍ – പുളിക്കര കുന്ന് സ്വദേശി നിസാമിനെയാണ് പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ALSO READ: പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരം; 2023ലെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കെ കുഞ്ഞികൃഷ്ണന്
ഇന്ന് ഉച്ചയോടെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു കുപ്പി പെട്രോളുമായി എത്തി വനിതാ ആരോഗ്യ പ്രവര്‍ത്തകയെ ചീത്തവിളിക്കുകയും പെട്രോള്‍ ഒഴിച്ച് യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തത്. പൊലീസിനെ വിവരം അറിയിച്ചതോടെ നിസാം ബൈക്കുമായി കടന്നു കളഞ്ഞു
തുടര്‍ന്ന് പാലോട് പൊലീസ് ഇയാളെ ഭരതന്നൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here