ഡ്രൈ ഫ്രൂട്ട്സ് ധാരാളം ക‍ഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ… പാർശ്വഫലങ്ങളുണ്ടാകാം; വിദഗ്ധർ പറയുന്നത്

ഡ്രൈ ഫ്രൂട്ട്സ് ക‍ഴിക്കുന്നത് ഹെൽത്തി സ്നാക്കായാണ് എല്ലാവരും കരുതുന്നത്. കൊണ്ടു നടക്കാനും പെട്ടെന്ന് ഊർജം ലഭിക്കാനും സഹായിക്കുന്നതിനാലാണ് എല്ലാവരും ധാരാ‍ളമായി ക‍ഴിക്കുന്നത്. എന്നാൽ കൂടുതൽ ക‍ഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ‘അഡ്വാൻസസ് ഇൻ ന്യൂട്രീഷനി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഡ്രൈ ഫ്രൂട്ട്സ് ഒരുപാട് ക‍ഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും, വണ്ണം കൂടാനും കാരണമാകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

എന്തുകൊണ്ടാണ് ഡ്രൈ ഫ്രൂട്ട്സ് ഹെൽത്തിയാകുന്നത് ?

ഹെൽത്തി ഫാറ്റ്സ്, പ്രോട്ടീൻ, നാരുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി ഡ്രൈ ഫ്രൂട്ട്സിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: വേനലിൽ ഏറെ നേരം മുറിച്ചു വച്ച പഴങ്ങൾ കഴിക്കല്ലേ,അസുഖങ്ങൾ ഓടിയെത്തും

ഡ്രൈ ഫ്രൂട്ട്സ് ധാരാളമായി ക‍ഴിച്ചാലുള്ള അപകടങ്ങള്‍

ശരീരഭാരം വർധിക്കുന്നു

ഡ്രൈ ഫ്രൂട്ട്സിൽ ധാരാളമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു.

ദഹന പ്രശ്നങ്ങള്‍

ഉയർന്ന തോതിൽ നാരുകളുള്ളതിനാൽ ഗ്യാസ്ട്രബിള്‍, വയർ വീക്കം എന്നിവയുണ്ടാകുന്നു. കൂടുതൽ ക‍ഴിച്ച് ശീലമില്ലാത്തവരാണെങ്കിൽ വയറിളക്കം എന്നിവയുണ്ടാകുന്നതിനും കാരണമാകാം.

രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നു

റെയ്സിൻസിലും ഈന്തപ്പ‍ഴത്തിലും സ്വാഭാവികമായി പഞ്ചസാരയുണ്ട്. കൂടുതൽ ക‍ഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അ‍ളവ് കൂടുന്നതിന് കാരണമാകുന്നു.

എത്ര ക‍ഴിക്കാം?

20 മുതൽ 30 ഗ്രാം വരെ ഒരു ദിവസം ക‍ഴിക്കാവുന്നതാണ്. വിവിധ ഡ്രൈ ഫ്രൂട്ടുകള്‍ മിക്സ് ചെയ്ത് ക‍ഴിക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News