
കോളേജിലെ ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം തേച്ച് കോളേജ് പ്രിൻസിപ്പൽ . ദില്ലി സർവകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് വിചിത്രമായ സംഭവം നടന്നത്. സംഭവത്തിൽ പ്രിൻസിപ്പലിനോട് വിശദീകരണം ചോദിച്ചപ്പോൾ ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം തേച്ചത് എന്നാണ് അറിയിച്ചത്.
കോളേജ് അധ്യാപകരുടെ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. കോളേജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പാളിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കോളജിലെ ശുചിമുറിയും ജനലുകളും വാതിലുകളും തകര്‍ന്ന നിലയില്‍ ആണെന്നും ഇത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
The principal of Delhi University's Laxmibai College has been caught on video coating the walls of a classroom with cow dung. When asked, The Principal Pratyush Vatsala told that the act was part of an ongoing research, being undertaken by a faculty member. pic.twitter.com/zdmvnFqdWx
— Mohammed Zubair (@zoo_bear) April 14, 2025
താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗമാണെന്ന് ചാണകം തേയ്‌ക്കൽ എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് ചാണകം തേച്ചത്. ചില ജീവനക്കാര്‍ ഇവരെ സഹായിക്കുന്നതായും വീഡിയോയില്‍ കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here