ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; വിമാന സർവ്വീസ് ഭാ​ഗികമായി പുന:സ്ഥാപിച്ചു

dubai-airport-drone-attack-flights-cancelled-garhoud-bridge-closed-security-alert

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ കനത്ത ജാഗ്രത. ആക്രമണത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് തീപിടുത്തമുണ്ടായതായും സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടെങ്കിലും, നിലവിൽ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ALSO READ : കുവൈറ്റിൽ അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി: നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ തുക പൂർണ്ണമായും തിരികെ വാങ്ങി ടിക്കറ്റ് റദ്ദാക്കാനോ ഉള്ള സൗകര്യം ലഭ്യമാണെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന് സമീപമുള്ള കസാബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള ഗർഹൂദ് പാലം ദുബായ് പോലീസ് പൂർണ്ണമായും അടച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News