ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്തി തട്ടിപ്പ് സംഘങ്ങൾ; കെണിയിൽ വീ‍ഴരുതെന്ന് മുന്നറിയിപ്പ്

Dubai Authorities Warn Residents Against Phone Scams

ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ താമസക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, വൺ-ടൈം പാസ്‌വേഡ് പോലുള്ള സ്വകാര്യ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് പ്രതികരിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നു.

ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അടുത്തിടെ വർധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി എത്തിയത്. മുൻപ് ബോധവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, ആളുകൾ വീണ്ടും ഇത്തരം ചതികളിൽപ്പെടുന്ന സാഹചര്യമാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും Dubai Now ആപ്ലിക്കേഷൻ, ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, തുടങ്ങിയ വിശ്വസനീയ പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News