
ദുബായിൽ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. ദുബായ് ക്രീക്ക് ഹാർബർ കെട്ടിടത്തിൽ ഡ്രോൺ പതിച്ചു. ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായി ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.
ലെബനനിലുടനീളം ഇസ്രയേൽ ആക്രമണം അഴിച്ചുവിടുന്നതിന്റെ വാർത്തകളും പുറത്തുവരികയാണ്. ലെബനനിലെ വിവിധ പ്രദേശങ്ങളിൽ സമീപകാലത്തായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. തെക്കൻ ലെബനനിലെ അൽ-ഷഹാബിയയിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
കിഴക്കൻ ബാൽബെക്ക് ജില്ലയിലെ തമ്നിൻ അൽ-തഹ്തയിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഏഴ് പേരാണ് ആക്രണത്തിൽ കൊല്ലപ്പെട്ടത്. 18 പേർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ബിന്റ് ജ്ബെയിലിലെ സാഫ് അൽ-ഹവ പ്രദേശത്ത് ഒരു എസ്‌യുവിക്ക് നേരെ ഇസ്രയേലി ഡ്രോൺ ആക്രമണം ഉണ്ടായതായും റിപ്പോർട്ട് പുറത്തുവന്നു. മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




