അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടല്ലേ… മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ

വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താമസക്കാരോടും സന്ദർശകരോടും ശക്തമായ മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ. സൈബർ തട്ടിപ്പുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ, അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാകാമെന്ന് അധികൃതർ വ്യക്തമാക്കി. അപരിചിതരുമായി ആശയവിനിമയം ഒഴിവാക്കുകയും തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കും ലിങ്കുകൾക്കും പ്രതികരിക്കാതിരിക്കണമെന്നും ജി.ഡി.ആർ.എഫ്.എ നിർദേശിച്ചു.

നിരന്തരം ബോധവത്കരണം നടത്തിയിട്ടും ചിലർ ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പൊതുജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള നീക്കം ശക്തമാക്കിയത്. സർക്കാരിന്റെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഔദ്യോഗിക ചാനലുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ ആവർത്തിച്ചു.  ജി ഡി ആർ എഫ് എ സേവനങ്ങൾക്ക് www.gdrfadubai.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ്, GDRFA DXB, Dubai Now എന്നീ അംഗീകൃത സ്മാർട്ട് ആപ്പുകൾ, കൂടാതെ @gdrfadubai എന്ന ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയിലൂടെ മാത്രമേ സേവനങ്ങൾ ഉപയോഗിക്കാവൂ എന്നും അധികൃതർ  വ്യക്തമാക്കി.

ALSO READ: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് താമസകാര്യ വകുപ്പ്

ഇതിനിടെ, വ്യാജ കോളുകളും സന്ദേശങ്ങളും വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനവും ജനറൽ ഡയറക്ടറേറ്റ്  ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവർക്ക് ‘അമർ’ സൈബർ സുരക്ഷ റിപ്പോർട്ടിംഗ് സേവനം വഴി പരാതി നൽകാവുന്നതാണ്. ഇതിനായി ടോൾഫ്രീ നമ്പറായ 8005111 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും, വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ജി.ഡി.ആർ.എഫ്.എ വീണ്ടും ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News