‘വധുവിന് മുന്‍പില്‍ എനിക്ക് ഹീറോയാകണം’: വിവാഹം മാറ്റിവെച്ച് സമൂഹമാധ്യമ താരം

ദുബായ് കൊക്കക്കോല അറേനയില്‍ ജൂലൈ ആറിന് നടക്കുന്ന ബോക്‌സിങ് മത്സരം തീ പാറും. മൂന്നടി മാത്രം ഉയരമുള്ള യുഎഇയുടെ സമൂഹമാധ്യമ താരം അബ്ദു റോസിക് സോഷ്യല്‍ നോക്കൗട്ട് 3യുടെ ഭാഗമായി അരങ്ങേറുന്ന മത്സരത്തില്‍ വിജയിച്ച ശേഷം മാത്രമേ വിവാഹിതനാകൂ എന്ന തീരുമാനമെടുത്തിരിക്കുകയാണ്.

ALSO READ:‘ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു’: അഡ്വ. പി സതീദേവി

ജൂലൈ ഏഴിന് നിശ്ചയിച്ച അബ്ദു റോസികിന്റെ വിവാഹം ഈ വാശിപ്പുറത്ത് മാറ്റിവെച്ചതാണ്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ എന്നാണ് അബ്ദു റോസിക് പറയുന്നത്. എറാലി ബോയ്കോബിലോവിനെതിരെയാണ് പോരാട്ടം നടക്കുക. ദുബായിലെ കമാനി ക്ലബ് ജിമ്മിലാണ് അബ്ദു റോസിക് കഠിനമായ ബോക്‌സിങ് പരിശീലനം നടത്തുന്നത്. ഷാര്‍ജ സ്വദേശി അമീറയാണ് ദുബായിക്കാരനായ അബ്ദു റോസികിന്റെ ഭാവി വധു.

ALSO READ:നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം; ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News