
പെരുന്നാള്‍ അവധി ദിനങ്ങളിലെ മെട്രോ ബസ് സമയക്രമം പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ശനിയാഴ്ച മുതല്‍ ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച വരെ സര്‍വീസുകളില്‍ മാറ്റമുണ്ടാവും. മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 2 ചൊവ്വാഴ്ച വരെ സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാകും,മെട്രോയുടെ ഗ്രീന്‍ റെഡ് ലൈനുകള്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 2 വരെ പുലര്‍ച്ചെ 5:00 മുതല്‍ രാത്രി 1:00 മണി വരെ പ്രവര്‍ത്തിക്കും.ഞായറാഴ്ച രാവിലെ 8 മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക.
ALSO READ: നമുക്കൊരുമിച്ചു മുന്നേറാം… തിരുവനന്തപുരം നഗരസഭ ബജറ്റിന് കൗണ്‍സിലിന്റെ അംഗീകാരം
ദുബായ് ട്രാം രാവിലെ 6:00 മുതല്‍ പുലര്‍ച്ചെ 1:00 വരെ പ്രവര്‍ത്തിക്കും, ബസ് സമയങ്ങളിലും സമുദ്ര ഗതാഗത മാര്‍ഗങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാവും അതൊടൊപ്പം മള്‍ട്ടിലെവര്‍ പാര്‍ക്കിങ്ങുകള്‍ ഒഴികെ മറ്റെല്ലാ പാര്‍ക്കിങ് മേഖലയിലും പെരുന്നാള്‍ അവധി ദിവസം പാര്‍ക്കിങ് സൗജന്യമാകും. ശവ്വാല്‍ നാല് മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ആര്‍ ടി എയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, വാഹന പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും ആര്‍.ടി.എ അറിയിച്ചു.
ALSO READ: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഗുജറാത്ത് സ്വദേശികള്‍ പിടിയില്‍
Dubai Metro confirms timings for Eid

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here