
റമദാനിൽ തൊഴിലാളികൾക്ക് ആശ്വാസമായി ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ ‘നന്മ ബസ്’. ‘നന്മ ബസ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത് ദുബായ് നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് നന്മ ബസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പോഷകസമൃദ്ധമായ ഇഫ്താർ ഭക്ഷണം തൊഴിലാളികൾക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ വർഷം റമദാൻ മാസത്തിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും.
ALSO READ: മുവാസലാത്ത് മുത്തല്ലേ..; ഒമാനിലെ പൊതുഗതാഗത സംവിധാനത്തിന് പ്രിയമേറുന്നു
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഈ മനുഷ്യത്വപരമായ പ്രവർത്തനം നടത്തുന്നത്.ദുബായിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

