ദുബായ്  ഓർമ  സംഘടിപ്പിക്കുന്ന  സാഹിത്യോത്സവം  ശനിയാഴ്ച  ആരംഭിക്കും 

orma

ദുബായ്  ഓർമ  സംഘടിപ്പിക്കുന്ന  സാഹിത്യോത്സവം  ശനിയാഴ്ച  ആരംഭിക്കും. മൂന്നു വേദികളിലായി 20 ലേറെ വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവുന്ന ‘ഓർമ’ സാഹിത്യോത്സവത്തിൽ  മലയാളത്തിന്റെ വിവിധ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖർ ആയിരിക്കും പ്രധാന സംവാദകരായി എത്തിച്ചേരുക.

അഭൂതപൂർവമായ രജിസ്ട്രേഷൻ പങ്കാളിത്തമാണ് ഇതിനകം ഉണ്ടായിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 2025 ഫെബ്രുവരി 15, 16 തീയതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും സാംസ്‌കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം, പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, പ്രമുഖ മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, യുവ എഴുത്തുകാരി ജിൻഷ ഗംഗ എന്നിവർ പ്രധാന അതിഥികളായി പങ്കെടുക്കും.

ALSO READ; ഒരൊറ്റ സബ്സ്ക്രിപ്ഷൻ മതി ഈ ഡോർ തുറക്കാൻ; ഇരുപതിലധികം OTT പ്ലാറ്റ്ഫോമുകളും മുന്നൂറിലധികം ചാനലുകളും വിരൽതുമ്പിൽ

യുഎഇയിലെ വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 ഓളം സംവാദകരും വിവിധ വേദികളിൽ എത്തും. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ സാഹിത്യോത്സവം ചർച്ച ചെയ്യും.

കുട്ടികൾക്കായി പ്രത്യേകം സാംസ്‌കാരിക വേദിയും സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ഫെബ്രുവരി 16 ന്‌ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സാഹിത്യോത്സവം സമാപിക്കും. സമാപന സമ്മേളനത്തിൽ വെച്ചു ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം ജേതാക്കൾക്ക് സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News