
ദുബായിൽ ജോലി അന്വേഷിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് മേളയിലാണ് ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം എന്ന പേരിൽ പോർട്ടൽ അവതരിപ്പിച്ചത്.
നൂതന ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നിയമനപ്രക്രിയ ലളിതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായിലെ ആശുപത്രികളിലെയും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലെയും ഒഴിവുകൾ പോർട്ടലിൽ ലഭ്യമാകും. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തൊഴിലുടമകൾക്ക് നേരിട്ട് ഒഴിവുകൾ പോർട്ടലിൽ ലിസ്റ്റ് ചെയ്യാനും കഴിയും.
അതേസമയം, ദുബായില്‍ ഇ ഹെയിലിങ്ങ് ടാക്‌സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ കൂടുതല്‍ ആളുകളും ഇ ഹെയ്ല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് റോഡിലെ തിരക്കു കുറയ്ക്കാനുള്‍പ്പെടെ സഹായകരമാവുന്നതായും ആര്‍ടിഎ അറിയിച്ചു. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ലിംഗ് ടാക്‌സി സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് വന്നതെന്നാണ് ആര്‍ടിഎ അറിയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here