സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം: ദുബായിയെ നഗര- ഗ്രാമീണ മേഖലകളായി തരംതിരിക്കും

Dubai Police

ദുബായിയെ ഇനി നഗര- ഗ്രാമീണ മേഖലകളായി തരംതിരിക്കും. സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിൽ തരം തിരിക്കുന്നതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ദുബായ് പൊലീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഇതോടെ, പൊലീസിന്റെ സുരക്ഷയും അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ സമയവും കൂടുതല്‍ മെച്ചപ്പെടുത്താനാകും. ദുബായ് എമിറേറ്റിനെ ‘നഗര’, ‘ഗ്രാമീണ’ മേഖലകളായി വിഭജിക്കുന്നത്, ഒരു പ്രധാന ദൗത്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ, പൊലീസ് പട്രോളിംഗും ഉദ്യോഗസ്ഥരുടെ എണ്ണവും കൃത്യമായി അടയാളപ്പെടുത്തും.

Also Read: ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബുദാബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്പ്

കൂടാതെ, അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും പ്രയോജനപ്പെടുത്തി സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നും ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി.

Also Read: യു എ ഇയിലെ വിവിധ മന്ത്രാലയങ്ങളിൽ ഡിജിറ്റല്‍ സംഭരണ സംവിധാനങ്ങള്‍ക്കായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ലുലു ഗ്രൂപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News