ഗതാഗതം അവബോധം ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ചലച്ചിത്ര മത്സരം

ദുബായില്‍ ഗതാഗതം അവബോധം ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ചലച്ചിത്ര മത്സരം ആരംഭിച്ചു. ഗതാഗത അപകടങ്ങളുടെ കാരണങ്ങളും അപകട സാധ്യതകളും വ്യക്തമാക്കുന്നതാണ് ‘റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവല്‍’ എന്ന മത്സരം. യുവാക്കള്‍ക്കിടയില്‍ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളര്‍ത്താനാണ് ഈ ഹ്രസ്വ ചലച്ചിത്രോത്സവം ലക്ഷ്യമിടുന്നത്.

ALSO READ: പെരുമ്പാവൂർ വാഴക്കുളം പാരിയത്ത് കാവ് ഉന്നതി ഒഴിപ്പിക്കൽ നടപടി; പതിമൂന്നാം തവണയും മടങ്ങി അഭിഭാഷക കമ്മീഷൻ

മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളുണ്ട്. ഓരോന്നിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, പുരസ്‌കാരം, ക്യാഷ് പ്രൈസുകള്‍ എന്നിവ നല്‍കും. പെട്ടെന്നുള്ള ലൈന്‍ മാറ്റങ്ങള്‍, ഡ്രൈവിങിലെ ശ്രദ്ധ തിരിക്കുന്ന തടസങ്ങള്‍, സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉള്‍പ്പെടുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിങ് ഉപാധികള്‍ എന്നിവയാണ് മൂന്ന് മത്സര വിഭാഗങ്ങള്‍.

ഏപ്രില്‍ 7ന് ആരംഭിച്ച് ജൂലൈ 14ന് അവസാനിക്കുന്ന രീതിയിലാണ് മത്സര കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിഎ വെബ്സൈറ്റിലെ rta.ae/roadsafetyfilmfestival എന്ന മത്സര പോര്‍ട്ടല്‍ വഴി എന്‍ട്രികള്‍ സമര്‍പ്പിക്കാം. യോഗ്യത, മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ടാകും.18 മുതല്‍ 35 വയസ് വരെ പ്രായമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ALSO READ: ‘വര്‍ഗീയതയ്‌ക്കെതിരെ രാജ്യത്ത് വിശാല മതേതര ജനാധിപത്യ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തണം’; രാഷ്ട്രീയ പ്രമേയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യകണ്‌ഠേന അംഗീകരിച്ചു

വ്യക്തിഗതമായോ മൂന്ന് അംഗങ്ങള്‍ വരെയുള്ള ടീമുകളായോ ഉള്ള എന്‍ട്രികള്‍ സ്വീകരിക്കും. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് വിജയികള്‍ക്ക് ആര്‍ടിഎ ക്യാഷ് പ്രൈസുകള്‍ നല്‍കും. ലൈന്‍ മാറ്റങ്ങളും ശ്രദ്ധ തെറ്റലും മാരകമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളായി കാണിക്കുന്ന ഗതാഗത സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇതിനായുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്തത് എന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സിയിലെ ട്രാഫിക് ഡയറക്ടര്‍ അഹമ്മദ് അല്‍ ഖുസൈമി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News