
റമദാൻ മാസത്തിലെ പാർക്കിങ് സമയമാറ്റങ്ങളും ടോൾ നിരക്കും പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മെട്രോ സമയങ്ങളിലും മാറ്റമുണ്ടാകും. തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും മെട്രോ രാവിലെ അഞ്ച് മുതൽ രാത്രി പന്ത്രണ്ട് വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി ഒരു മണിവരെ സർവീസ് നീളും. ഞായറാഴ്ച രാവിലെ എട്ടിന് മാത്രമേ സർവീസ് തുടങ്ങൂ. ഇത് രാത്രി പന്ത്രണ്ട് വരെ തുടരും.
തിങ്കൾ മുതൽ ശനിവരെ വൈകിട്ട് ആറ് മുതൽ രാത്രി എട്ട് വരെ പാർക്കിങ് സൗജന്യമാണ്. എന്നാൽ രാത്രി പത്തിന് പകരം 12 വരെ പാർക്കിങ് ഫീസ് ഈടാക്കും. രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ ആറ് ദിർഹമാണ് ടോൾ നിരക്ക്. രാവിലെ ഏഴിനും ഒൻപതിനും ഇടയ്ക്കും വൈകിട്ട് അഞ്ചിനും അടുത്ത ദിവസം പുലർച്ചെ രണ്ട് വരെയും നാല് ദിർഹമാണ് നിരക്ക്.
ഞായറാഴ്ച രാവിലെ ഏഴ് മുതൽ അടുത്ത ദിവസം പുലർച്ചെ രണ്ട് വരെ നാല് ദിർഹം ടോൾ നൽകണം. ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ അടുത്ത ദിവസം ഒരു മണിവരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ രാവിലെ 9ന് മാത്രമേ സർവീസ് തുടങ്ങൂ. ബസ്, മറീൻ സർവീസുകളുടെ സമയം അറിയാൻ സഹൈൽ ആപ്പോ ആർടിഎയുടെ വെബ്സൈറ്റോ പരിശോധിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

