
ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം സുഗമമാക്കാൻ മൂന്ന് വികസനപദ്ധതികൾ നടപ്പാക്കിയതായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കൊഴിവാക്കാൻ പദ്ധതികൾ സഹായിച്ചതായും അധികൃതർ വ്യക്തമാക്കി. ദുബായിലെ പ്രധാന പാതയിൽ യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർടിഎ വികസന പദ്ധതികൾ നടപ്പാക്കിയത്. മൂന്ന് പ്രധാന നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുള്ള ലൂത്ത പറഞ്ഞു.
ALSO READ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി നാളെ വീണ്ടും പരിഗണിക്കും
ആദ്യ പദ്ധതിയുടെ ഭാഗമായി അൽ മനാറ ഭാഗത്ത് പുതിയ പാത നിർമ്മിച്ചു. അതോടൊപ്പം ഉമ്മുൽ ശെയ്ഫ് സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനും ഇടയിൽ പാതയുടെ നീളം വർദ്ധിപ്പിച്ചു. ഇതുമൂലം ഈ ദിശയിലുള്ള വാഹന ശേഷി 30% വർധിക്കും. ദുബായ് മാളിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിലെ ഫസ്റ്റ് ഇന്‍റർചേഞ്ചിനരികിലെ സർവീസ് റോഡ് നവീകരിക്കുന്ന തായിരുന്നു പദ്ധതി. മൂന്നാമതത്തെ പദ്ധതിയുടെ ഭാഗമായി അൽ മറാബി സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനുമിടയിലുള്ള പാതയുടെ നവീകരണം പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. ദുബായിലെ പ്രധാന പാതകളുടെ നവീകരണത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും ആർടിഎ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

