
റമദാനിൽ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയിൻ ആരംഭിച്ച് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. തൊഴിലാളികൾ, ടാക്സി-ഹെവി വെഹിക്കിൾ ഡ്രൈവർമാർ, സൈക്ലിസ്റ്റുകൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ബോധവൽക്കരണ കാമ്പെയിൻ തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയ, ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് & ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ്, എന്നിവയുമായി സഹകരിച്ചാണ് പരിപാടി.
പരിശുദ്ധ മാസത്തിൽ ഗതാഗത സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടി. വിവിധ കമ്പനികളുമായി ചേർന്ന് ഭക്ഷണ വിതരണത്തിനും ആർടിഎ തുടക്കമിട്ടിട്ടുണ്ട്.
ALSO READ; റമദാൻ; ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീറിൻ്റെ ഉത്തരവ്
ഡെലിവറി ബൈക്കർമാർക്ക് 10,000 റമദാൻ കിറ്റുകളാണ് ആർടിഎ വിതരണം ചെയ്യുന്നത്. ലിസ്റ്ററിൻ കമ്പനിയുമായി ചേർന്ന് ഡ്രൈവർമാർക്കും മെട്രോ,സൈക്കിൾ യാത്രികർക്കും ഇ–സ്കൂട്ടർ റൈഡർമാർക്കുമായി 10,000 സമ്മാനപ്പൊതികളും നൽകും. ഗതാഗത സുരക്ഷാ നടപടിക്രമങ്ങളെയും ആവശ്യകതകളെയും കുറിച്ചുള്ള ബോധവൽക്കരണ ബ്രോഷർ എന്നിവയുൾപ്പെടെയാണ് ഓരോരുത്തരിലേക്കും എത്തിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

