15 വർഷം സേവനം പൂർത്തിയാക്കിയ നഴ്‌സുമാർക്ക് ഗോൾഡൻ വീസ നൽകാൻ ദുബായ്

nurse-job-opportunity-idukki-ayurveda-nurse

രാജ്യാന്തര നഴ്‌സസ്‌ ദിനത്തിൽ നഴ്‌സുമാർക്ക് സമ്മാനവുമായി ദുബായ്. 15 വർഷം സേവനം പൂർത്തിയാക്കിയ നഴ്‌സുമാർക്ക് ഗോൾഡൻ വീസ നൽകും. ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ സംഭാവനകളെ ആദരിക്കുകയാണ് ദുബായ്.

ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.

Also read: മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ്​ പ്രഖ്യാപനം. ഇത് ആദ്യമായല്ല നഴ്‌സുമാരെ ഗോൾഡൻ വീസ വഴി ആദരിക്കുന്നത്. 2021 നവംബറിൽ മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വീസ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അതോടൊപ്പം, 2024 ഒക്ടോബർ 5-ന് ലോക അധ്യാപകദിനത്തിൽ ദുബായിലെ മികച്ച സ്വകാര്യ അധ്യാപകർക്കും ഗോൾഡൻ വീസ അനുവദിച്ചു. നഴ്​സുമാർക്ക്​ ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക്​ ഉപകാരപ്രദമാണ്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News