
ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ ”ഞങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെയുണ്ട്” എന്ന ശീര്‍ഷകത്തില്‍ ബോധവത്ക്കരണ കാമ്പയിന്‍ ആരംഭിച്ചു. ദുബായ് ഹില്‍സ് മാളില്‍ മേജര്‍ ജനറല്‍ ഒബൈദ് മുഹൈര്‍ ബിന്‍ സുറൂറാണ് കാമ്പയിന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
പൗരന്മാരുടെയും താമസക്കാരുടെയും ഇടയില്‍ ജിഡിആര്‍എഫ്എയുടെ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും, അവ ലളിതവും പ്രാപ്യവുമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 വരെ സന്ദര്‍ശകര്‍ക്ക് കാമ്പയിന്‍ സന്ദര്‍ശിക്കാം. ഇതിനായി മാളില്‍ പ്രത്യേക പവലിയന്‍ സ്ഥാപിച്ചിട്ടുണ്ട്.
ALSO READ: ‘സമാധാനത്തിനായി നിലകൊള്ളുക’; ട്രംപിന് സ്വന്തം ഒപ്പ് പതിച്ച ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
ആദ്യ ദിനം തന്നെ സന്ദര്‍ശകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസ, പ്രവേശനാനുമതി, ഐഡന്റിറ്റി കാര്‍ഡ്, ദേശീയതാ സേവനങ്ങള്‍, ”അമര്‍ അസിസ്റ്റന്റ്” എന്ന സ്മാര്‍ട്ട് സംവിധാനവും ഉള്‍പ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ അവസരമുണ്ടാകും.
വിവരദായകമായ സ്റ്റാളുകളും പരിശീലനം ലഭിച്ച ജീവനക്കാരിലൂടെ നേരിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാമ്പയിനിന്റെ ഭാഗമാണ്. കുട്ടികള്‍ക്കായി ‘സലീം’, ‘സലാമ്’എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി സജ്ജമാക്കിയിട്ടുള്ള വിദ്യാഭ്യാസ കോര്‍ണറും ഒരുക്കിയിട്ടുണ്ട്. ഡയറക്ടറേറ്റ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിവന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ കാമ്പയിന്‍.
സേവനങ്ങള്‍ക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനും വ്യക്തിഗതമായ ഇടപെടലുകള്‍ക്കുമായി പൊതുജനങ്ങള്‍ക്കൊപ്പം നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരമായി കാമ്പയിന്‍ മാറുകയാണ്. ഫീഡ്ബാക്ക് സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതും ജനകീയ ഇടപെടലിന് അവസരം ഒരുക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പയിന്‍ അടുത്ത വെള്ളിയാഴ്ച സമാപിക്കും .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here