വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് പ്ലാനെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞു, അതിനൊരു കാരണമുണ്ട്: ദുൽഖർ സൽമാൻ

വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് പ്ലാനെങ്കില്‍ തന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ. ഞങ്ങള്‍ കിംഗ് ഓഫ് കൊത്ത ചെയ്തതിനുള്ളില്‍ പുള്ളി നാലഞ്ച് പടമൊക്കെ ചെയ്തിട്ടുണ്ടെന്നും, ഞാന്‍ തന്നെ ഇടക്ക് ഇതിപ്പോള്‍ ഏതാ ചെയ്‌തോണ്ടിരിക്കുന്നത്, മറ്റേത് കഴിഞ്ഞോ എന്ന് ചോദിക്കാറുണ്ടെന്നും ചിരിച്ചുകൊണ്ട് ദുൽഖർ പറഞ്ഞു. കിംഗ് ഓഫ് കോതയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം ദുൽഖർ പറഞ്ഞത്.

ALSO READ: മലയാളമാണ് ഏറ്റവും എളുപ്പമുള്ള ഭാഷ, ഇവിടെ സിനിമ ചെയ്യുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണ്: ദുൽഖർ സൽമാൻ

‘സത്യം പറഞ്ഞാല്‍ എൻ്റെ ഒരു മെന്റല്‍ഹെല്‍ത്തിന് മൂന്ന് നാല് പടങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഞാനും ഐശ്വര്യയും തന്നെ ഈ ഷൂട്ടിനിടെ പറഞ്ഞു ഇത് വര്‍ക്കായില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന്. ഇപ്പോള്‍ സീതാരാമം എടുക്കുകയാണെങ്കില്‍ പതിനാല് മാസമെടുത്തു, അതിന്റെ ചില ഗ്യാപ്പിലൊക്കെയാണ് വേറെ ചിലത് ചെയ്തത്. പക്ഷെ കൊത്തയുടെ ലുക്കൊക്കെ വെച്ച് വേറെ ഒന്നും ഏറ്റെടുക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും തുടങ്ങി വെച്ചാല്‍ സെറ്റാവില്ലായിരുന്നു. അതുകൊണ്ട് ഇതൊന്ന് മറികടക്കാന്‍ ഞാന്‍ അടുപ്പിച്ച് കുറേ പടങ്ങള്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്,’ ദുല്‍ഖര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ALSO READ: ‘നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ നിനക്കും കിട്ടിയേനെ’, വിവാഹവാർഷിക ദിനത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ

തനിക്ക് മലയാളം സിനിമ ചെയ്യണമെന്നുണ്ട് എന്നും അഭിമുഖത്തിനിടെ ദുൽഖർ പറഞ്ഞു. അത് നമ്മുടെ ഒരു ഉത്തരവാദിത്തമാണെന്നും, കാരണം ഞാന്‍ തുടങ്ങിയത് ഇവിടെയാണ്, എല്ലായിടത്തും എനിക്ക് ഇത്രയും അംഗീകാരം ഉണ്ടെങ്കിലും ഞാന്‍ ശരിക്കും ഇവിടെയാണ്, എന്‍ജോയ് ചെയ്യുന്ന തരത്തിലുള്ള പടം ചെയ്യണമെന്നാണ് ഇപ്പോള്‍ തൻ്റെ ആഗ്രഹമെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News