വിനായകനും ഫഹദും മലയാളത്തെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തുന്നു, സിനിമക്കിത് നല്ല കാലം: ദുൽഖർ സൽമാൻ

മലയാള സിനിമക്ക് ഇത് നല്ല സമയമാണെന്ന് ദുൽഖർ സൽമാൻ. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ടെന്നും, ഫഹദ് ആണെങ്കിലും പൃഥ്വി ആണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ടെന്നും കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ദുൽഖർ പറഞ്ഞു.

ALSO READ: നാൻ കേട്ടേൻ, അവർ കൊടുത്തുട്ടാറ്; രജനികാന്ത് സമ്മാനമായി നൽകിയ കൂളിങ് ഗ്ലാസിന്റെ ചിത്രം പങ്കുവെച്ച് ‘ജയിലർ’ താരം ജാഫർ സാദ്ദിഖ്

ദുൽഖർ പറഞ്ഞത്

ഫഹദ് ആണെങ്കിലും പൃഥ്വി ആണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വി രണ്ട് ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സലാറില്‍ അഭിനയിക്കുന്നുണ്ട്. വിനായകന്‍ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്. ചെമ്പന്‍ ചേട്ടനാണെങ്കിലും ഷൈന്‍ ടോമാണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ: ഓണത്തിന് വിജയസാധ്യത ഞങ്ങളുടെ പടത്തിന്, കുഞ്ഞു പിള്ളേരെയും കൊണ്ട് ആരെങ്കിലും വെട്ടും കുത്തും കാണാൻ പോകുമോ? വിനയ് ഫോർട്ട്

അവിടുന്ന് നമ്മള്‍ കുറച്ച് ഇങ്ങോട്ട് ഇംപോര്‍ട്ട് ചെയ്യും. ഇവിടുന്ന് കുറച്ച് എക്‌സ്‌പോര്‍ട്ട് ചെയ്യും. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ട്. ഇത് ഏറ്റവും നല്ല സമയമാണ്. എല്ലാ ഭാഷകളിലും എല്ലാവര്‍ക്കും അഭിനയിക്കാന്‍ പറ്റട്ടെ,’ ദുല്‍ഖര്‍ പറഞ്ഞു.

ALSO READ: ‘സിഐഡി മൂസ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകില്ല’: കാരണം വ്യക്തമാക്കി സലിം കുമാർ

കിങ് ഓഫ് കൊത്ത പ്രേക്ഷകര്‍ സ്വകരിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ. ഈ സിനിമയില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത് ഇങ്ങനെ ആക്കി എടുക്കാന്‍ പറ്റി, മനസില്‍ ആഗ്രഹിച്ചതിന്റെ അപ്പുറത്തേക്ക് മേക്ക് ചെയ്യാന്‍ പറ്റി. വേഫേററിന്റെ ടീമും സീയുടെ ടീമും എല്ലാ ടെക്‌നീഷ്യന്‍സും സ്വന്തം സിനിമ പോലെ കണ്ട് ഒരു പരാതിയുമില്ലാതെ മാസങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ പടമാണ്. അത്രയും സ്‌നേഹവും അതിലുണ്ട്. പ്രേക്ഷകരില്‍ വിശ്വാസമുണ്ട്. അവരത് സ്വീകരിക്കും, ഇഷ്ടപ്പെടും, ആസ്വദിക്കും എന്ന് വിചാരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News