പിറന്നാളിന്റെ നിറവില്‍ ദുല്‍ഖര്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

പിറന്നാളിന്റെ നിറവിലാണ് സിനിമ ആരാധകരുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ 37-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകള്‍ നേരുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.

നിരവധി ആരാധകരാണ് അര്‍ധരാത്രി മുതല്‍ ദുല്‍ഖറിന്റെ വീടിന് മുന്നില്‍ ആശംസകള്‍ അറിയിക്കാനായി എത്തുന്നത്. 2012-ല്‍ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം.

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ആയിരുന്നു രണ്ടാമത്തെ ചിത്രം. ‘വായ് മൂടി പേസലാം’ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രം. ‘ഓകെ കണ്‍മണി’ എന്ന മണിരത്‌നം ചിത്രമാണ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട
ദുല്‍ഖര്‍ ചിത്രങ്ങളിലൊന്ന്.

‘മഹാനടി’ എന്ന ചിത്രത്തില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുല്‍ഖര്‍ തെലുങ്ക് സിനിമാലോകത്തും ചുവടുറപ്പിച്ചു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ദുല്‍ഖര്‍ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News