സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യാന്‍ മമ്മൂക്ക സഹായിക്കുമോ എന്ന് ചോദ്യം; മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

തന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകഗയാണ് ദുല്‍ഖര്‍ സല്‍മാന്‍.

”അദ്ദേഹം ഒരു വര്‍ഷത്തില്‍ ഏകദേശം അഞ്ച് സിനിമകള്‍ ചെയ്യും. ഞാന്‍ എട്ട് ഒമ്പത് മാസം ദൈര്‍ഘ്യമുള്ള പ്രോജക്ടുകളിലാണ് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നത്. ‘വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്താല്‍ വീട്ടിലേക്ക് വരാന്‍ കഴിയില്ല’ എന്നാണ് അദ്ദേഹം എന്നോട് പറയാറുള്ളത്’ -ദുല്‍ഖര്‍ പറഞ്ഞു.

സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം എങ്ങനെ ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിനും ദുല്‍ഖര്‍ കൃത്യമായി മറുപടി നല്‍കി. ഇപ്പോള്‍ വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടി പറയുകയാണ് ദുല്‍ഖര്‍. തന്റെ താരപദവി ഭാര്യ വലിയ കാര്യമായി കാണുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നത്.

”ഞാന്‍ ഒരു അഭിനേതാവോ താരമോ ആണെന്ന് എന്റെ ഭാര്യ പൂര്‍ണ്ണമായി അംഗീകരിച്ചതായി ഞാന്‍ കരുതുന്നില്ല. ഞാന്‍ ഒരു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രമേ അവര്‍ വിചാരിക്കുന്നുള്ളൂ. ഒരാള്‍ തന്നോടൊപ്പമുള്ള ഒരു ഫോട്ടോ പോസ് ചെയ്യാന്‍ വന്നപ്പോള്‍ ഭാര്യ വളരെ ആശ്ചര്യപ്പെട്ടുവെന്ന് ഡിക്യു പറയുന്നു. ‘നിങ്ങള്‍ വീട്ടില്‍ എന്താണെന്ന് എനിക്കറിയാം. നിങ്ങളെ നടനായി സ്‌ക്രീനില്‍ മാത്രമേ പ്രേക്ഷകര്‍ കാണുന്നുള്ളൂ. യഥാര്‍ത്ഥ ദുല്‍ഖറിനൊപ്പം ജീവിക്കുന്നയാളാണ് ഞാന്‍ എന്ന് ഭാര്യ പറയും” ദുല്‍ഖര്‍ പറഞ്ഞു.

ഷബീര്‍ കല്ലറക്കല്‍,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍,വാടാ ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് തീയേറ്ററുകളിലേക്കെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News