ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

”പിറന്നാള്‍ ആശംസകള്‍ മാ. ഉമ്മിച്ചിയുടെ പിറന്നാള്‍ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടില്‍ എല്ലാവരും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന സമയം കൂടിയാണത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളത് കൊണ്ട് ഓരോ വര്‍ഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങള്‍ക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് വാസ്തവം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിറന്നാള്‍ ആശംസകള്‍ ഉമ്മ”, ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുല്‍ഫത്തിന് ആശംസകളുമായി രംഗത്തെത്തി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like