അടിയന്തരാവസ്ഥയും സിപിഐ എം ചെറുത്തുനിൽപ്പും

CPIM

അടിയന്തരാവസ്ഥ കാലത്ത് സിപിഐഎം നേതാക്കളും പ്രവർത്തകരും നേരിട്ടത് സമാനതകളില്ലാത്ത ഭരണകൂട അടിച്ചമർത്തലുകളെയാണ്. കൂട്ട അറസ്റ്റും ക്രൂരമായ ലോക്കപ്പ് മർദ്ദന മുറകളും തുടങ്ങി പാർട്ടിയെ ഉന്മൂലനം ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗവണ്മെന്റിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. രാജ്യവ്യാപകമായി മെയിൻ്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം വിചാരണ കൂടാതെ 1,000- ത്തിലധികം സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും തടവറകളിലാക്കി.

അന്ന് സിപിഐഎം ജനറൽ സെക്രട്ടറി ആയിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടും പാർലമെൻ്റിലെ കക്ഷിനേതാവ് എകെജിയും പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ജ്യോതിബസു തുടങ്ങിയവർ അറസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി പ്രൊമോദ് ദാസ്‌ഗുപ്‌ത അടക്കമുള്ള നേതാക്കളും അന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, കൂത്തുപറമ്പ് എം എൽ എ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി പാർട്ടിയുടെ പ്രധാന ചുമതലകൾ വഹിക്കുന്ന നേതാക്കൾ,വിദ്യാർത്ഥി നേതാക്കൾ എന്നിവരൊക്കെ ജയിലിലടക്കപ്പട്ടു.

Also Read: ‘ജയിൽ ചുമരിനോട് കുനിച്ചുനിർത്തി നട്ടെല്ല് ലാക്കാക്കി കരിക്കിൻ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി’; അടിയന്തരാവസ്ഥയിലെ ക്രൂരമർദനങ്ങൾ വിവരിച്ച് ടി.പി രാമകൃഷ്ണൻ

സോഷ്യലിസ്റ്റുകൾക്കും ജനസംഘം പ്രവർത്തകർക്കും പുറമേ, രാഷ്ട്രീയ തടവുകാരിൽ മഹാഭൂരിപക്ഷവും സിപിഐ എം അംഗങ്ങളായിരുന്നു. ബംഗാളിലെ സിപിഐഎം പ്രവർത്തകർ അടിയന്തരാവസ്ഥയ്ക്ക് മുൻപ് തന്നെ അക്രമ വാഴ്ച നേരിടാൻ തുടങ്ങിയിരുന്നു.


അടിയന്തരാവസ്ഥയിൽ വ്യാപകമായി സിപിഐഎം പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. വീടുകൾ നശിപ്പിച്ചു. പ്രവർത്തകരെ കൂട്ടത്തോടെ കുടിയിറക്കി.
പീപ്പിൾസ് ഡെമോക്രസി പോലുള്ള സിപിഐ എം പ്രസിദ്ധീകരണങ്ങൾ ആക്കാലത്ത് നിരോധിക്കപ്പെട്ടു. കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകൾ 1,100-ലധികം സിപിഐ എം അംഗങ്ങളെ രാജ്യത്താകമാനം കൊലപ്പെടുത്തി. സിപിഐ എം നടത്തുന്ന പൊതുയോഗങ്ങളും പണിമുടക്കുകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പാർടി രേഖകളും പ്രിൻ്റിംഗ് പ്രസ്സുകളും കണ്ടുകെട്ടി. ത്രിപുരയിൽ പാർടിപ്രവർത്തകർക്കുനേരെ അർധസൈനിക സേനയുടെ അക്രമമുണ്ടായി.ഉത്തർപ്രദേശിൽ വിദ്യാർഥി പ്രവർത്തകർ അറസ്റ്റു ചെയ്യപ്പെട്ടു. ട്രേഡ് യൂണിയനുകളെ അടിച്ചമർത്തി.എസ്എഫ്ഐ നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു.

Also Read: അക്ഷരങ്ങളെ ചങ്ങലക്കിട്ട ജനാധിപത്യത്തിന്റെ തടവറക്കാലത്തിന് ഇന്ന് 50 വയസ്

സാധാരണഗതിയിലുള്ള പാർട്ടി പ്രവർത്തനം അസാധ്യമാക്കിത്തീർക്കാനും അവർ വേണ്ടതെല്ലാം ചെയ്തു. എന്നാൽ ഈ അതിക്രമങ്ങളുടെ വിവരമൊന്നും മാധ്യമങ്ങളിലും വന്നിരുന്നില്ല. പത്രങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പ് ആയിരുന്നു. സെന്‍സര്‍മാര്‍ക്ക് ഹിതകരമല്ലാത്ത ഒരക്ഷരംപോലും അച്ചടിക്കാന്‍ പത്രങ്ങളെ അനുവദിച്ചില്ല.

ഇന്ദിരയുടെ ഈ ജനാധിപത്യ കശാപ്പിനെതിരെ രാജ്യവ്യാപകമായി സിപിഐഎം നേതൃത്വത്തിൽ പ്രധിഷേധം ഉയർന്നു. രഹസ്യയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുമൊക്കെയായി സിപിഐ എം അണ്ടർഗ്രൌണ്ട് സെല്ലുകൾ സ്ഥാപിച്ചു. കേരളത്തിൽ, കേഡർമാർക്കുവേണ്ടി ചിന്ത, ഒരു രഹസ്യ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു.
ബംഗാളും കേരളവുമടക്കം എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി സംഘടനയുടെ ഒരു വിഭാഗം ഒളിവിൽതന്നെയായിരുന്നു.


17 വർഷം ജയിലിൽ കിടന്ന അനുഭവം ഓർമപ്പെടുത്തി എ കെ ജി അടിയന്തരാവസ്ഥയ്ക്കെതിരെ പാർലമെന്റിൽ ആഞ്ഞടിച്ചു. സോഷ്യലിസ്റ്റുകളുമായും ജനാധിപത്യത്തിനായി പ്രവർത്തിക്കാൻ തയ്യാറായവരെയും കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിൻ്റെ കൂടി മുൻകൈയിൽ ദേശീയ ഏകോപന സമിതി രൂപംകൊണ്ടു. ജയപ്രകാശ് നാരായണനെപ്പോലുള്ള സോഷ്യലിസ്റ്റുകൾ ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നു.ഇത്തരത്തിൽ വിവിധങ്ങളായ പ്രക്ഷോഭങ്ങളിലൂടെ ജനരോഷം ആളിക്കത്തിയതോടെ 1977ൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു. ഈ തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയുടെ വക്താക്കൾ പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News