റോഡ് ഷോയ്ക്കിടെ മോദിയുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതന്റെ മൊബൈൽ ഫോൺ ഏറ്

കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ അജ്ഞാതൻ മൊബൈൽ ഫോൺ എറിഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മൈസൂരില്‍ റോഡ് ഷോ നടത്തുമ്പോഴായിരുന്നു സംഭവം.


റോഡ്ഷോയില്‍ നിന്നുള്ള ഒരു വീഡിയോയില്‍, ജനക്കൂട്ടത്തെ കൈവീശി, അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ഒരു ഫോണ്‍ വരുന്നതായി കാണാം. സംഭവത്തില്‍ നരേന്ദ്ര മോദിയുടെ സുരക്ഷാ സംഘം അന്വേഷണം നടത്തി. അന്വേഷണത്തില്‍ പ്രധാനമന്ത്രിക്ക് നേരെ പൂക്കള്‍ എറിയുന്നതിനിടെ ആരുടെയോ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ മൊബൈല്‍ എറിഞ്ഞതാണെന്ന് കണ്ടെത്തി.

പ്രധാനമന്ത്രിയുടെ റോഡ് ഷോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയി. റോഡ്ഷോയില്‍ മൈസൂരിലെ പരമ്പരാഗത ‘പേട്ട’യും കാവി ഷാളുമാണ് പ്രധാനമന്ത്രി ധരിച്ചിരുന്നത്. ശനിയാഴ്ച ബിദാര്‍ ജില്ലയിലെ ഹംനാബാദിലും ബെലഗാവി ജില്ലയിലെ കുടച്ചിയിലും പൊതുയോഗവും ബെംഗളൂരുവില്‍ റോഡ്ഷോയിലും മോദി നടത്തിയിരുന്നു. കര്‍ണ്ണാടക നിയമസഭാ വോട്ടെടുപ്പ് മെയ് 10 നാണ് നടക്കുന്നത്, ഫലം മെയ് 13 ന് പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News