‘ഡ്യൂട്ടി സമയം കഴിഞ്ഞു’;വിമാനം പറത്തില്ലെന്ന് എയര്‍ ഇന്ത്യ പൈലറ്റ്, വലഞ്ഞ് യാത്രക്കാര്‍

മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കേണ്ടി വന്ന എയര്‍ ഇന്ത്യ വിമാനം വീണ്ടും പറത്താന്‍ വിസമ്മതിച്ച് പൈലറ്റ്.ജയ്പുര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ദില്ലിയില്‍ എത്തേണ്ട വിമാനമാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്.

Also Read: റുബിക്‌സ് ക്യൂബിനെ ഏറെ സ്‌നേഹിച്ച സുലൈമാന്‍ ദാവൂദ്; ടൈറ്റന്‍ യാത്രയ്ക്കും അവന്‍ ഒരെണ്ണം കരുതിയിരുന്നു

ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ A-112 വിമാനമാണ് ജയ്പുരില്‍ അടിയന്തര ലാന്‍ഡിങ്ങിന് നടത്തിയത്. ഏകദേശം രണ്ട് മണിക്കൂറിനു ശേഷം ദില്ലി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) നിന്ന് യാത്ര തുടരാന്‍ അനുമതി ലഭിച്ചു. എന്നാല്‍ അനുമതി കിട്ടിയിട്ടും ദില്ലിയിലേക്ക് വിമാനം പറത്താന്‍ പൈലറ്റ് തയ്യാറായില്ല.

Also Read: വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനം പറത്താന്‍ പൈലറ്റ് വിസമ്മതിച്ചത്. ഇതോടെ 350 ഓളം യാത്രകാര്‍ ജയ്പുരില്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം യാത്രക്കാരില്‍ ഒരുവിഭാഗം റോഡ് മാര്‍ഗം ദില്ലിയിലേക്ക് തിരിച്ചു.മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു പൈലറ്റ് എത്തി.ഇതോടെ വിമാനത്താവളത്തില്‍ കാത്തിരുന്ന ബാക്കി യാത്രക്കാര്‍ അതേ വിമാനത്തില്‍ തന്നെ ദില്ലിയിലേക്ക് പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News