
ഡി.വൈ.എഫ്.ഐയുടെ യൂണിറ്റിലും മേഖലയിലുമായുള്ള ലീഡര്‍ഷിപ്പിലെ ഏതാണ്ട് മുഴുവന്‍ പേരും കൂലിപ്പണിക്കാരോ ദിവസ വേതനക്കാരോ ആണ്. അവരില്‍ ചിലര്‍ സി.പി.ഐ.എമ്മിന്റെ ഫുള്‍ ടൈം വര്‍ക്കര്‍മാരും. യൂണിറ്റ് അംഗങ്ങളും മറ്റു പ്രവര്‍ത്തകരും ഭൂരിഭാഗം വിദ്യാര്‍ഥികളും ദിവസ വേതനക്കാരും സ്വകാര്യ തൊഴിലാളികളും. അതായത് എല്ലാവരും തന്നെ ലോവര്‍- ലോവര്‍ മിഡില്‍ ക്ലാസില്‍ നിന്നുള്ളവര്‍. ഒരാഴ്ച വരുമാനമില്ലാതായാല്‍ അന്നം മുട്ടി തുടങ്ങുന്ന ഭൂരിപക്ഷം.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഡി.വൈ.എഫ്.ഐ ഘടകങ്ങളിലെ പ്രവര്‍ത്തകരും ഭൂരിഭാഗം നേതാക്കളും 95% ഇതേ സോഷ്യല്‍ ക്ലാസിലുള്ളവരായിരിക്കും. അങ്ങനെയുള്ള മനുഷ്യരുള്ള ആ പ്രസ്ഥാനമാണ് ഇരുപത് കോടി രൂപ, വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ വച്ച് നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇരുപത് കോടി രൂപ!- ശ്രീകാന്ത് പികെ ഫേസ്ബുക്കിൽ കുറിച്ചു.
ആയിരക്കണക്കിന് വരുന്ന ഡി.വൈ.എഫ്.ഐയുടെ ആ സഖാക്കള്‍ ആക്രി പെറുക്കി, ചായക്കട നടത്തി, ബിരിയാണി ചലഞ്ച് നടത്തി, മീന്‍ വിറ്റു, പായസ ചലഞ്ച് നടത്തി, കര്‍ക്കടക മരുന്ന് നിര്‍മ്മിച്ച് വിറ്റു, എന്തിന് കൂലിപ്പണി വരെ എടുത്തു, കഴിഞ്ഞ കുറേ മാസങ്ങളായി അവര്‍ രാപ്പകല്‍ അധ്വാനിച്ച് അങ്ങനെ സ്വരുക്കൂട്ടിയ തുകയാണ് ആ ഇരുപത് കോടി രൂപ. ആ തുകയാണ് വയനാട് ഉരുള്‍ പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് വീടുകള്‍ വച്ച് നല്‍കാനായി കൈമാറിയത്.
ഈയൊരു സംഘ ബോധം ജൈവികമായി ഉണ്ടായി വരാനായി ഒരു സംഘടനക്ക് പതിറ്റാണ്ടുകളുടെ പണിയെടുക്കണം. ആരോടെങ്കിലും മത്സരിക്കാനായി ഒന്നോ രണ്ടോ തവണ ചെയ്ത് കാണിക്കാമായിരിക്കും. അല്ലാതെ ആര്‍ക്കാണ് മെഡിക്കല്‍ കോളേജുകളില്‍ വര്‍ഷങ്ങളായി ഒരു ദിവസം പോലും ഇടവേളയില്ലാതെ എണ്ണത്തില്‍ കോടിയില്‍ മുട്ടിയ അത്രയും പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന സംവിധാനം റണ്‍ ചെയ്യാന്‍ കഴിയുക. ആര്‍ക്കാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഏതോ മനുഷ്യന് വേണ്ടി 20 കോടിയിലധികം രൂപ കൂലിപ്പണിയെടുത്തും അധ്വാനിച്ചും സ്വരുക്കൂട്ടാന്‍ തയ്യാറാകുന്ന മാനവിക ബോധവും സംഘബലം ഉണ്ടായിവരികയെന്നും ശ്രീകാന്ത് പി കെ ചോദിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here