മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു

മെഡിക്കല്‍ കോളേജ് പഴയ റോഡില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

Also Read: ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കിയ സംഭവം; രാഷ്ട്രീയപാര്‍ട്ടികളുടെ ട്രോള്‍: പൊലീസ്

7 പേരടങ്ങുന്ന സംഘമാണ് വാര്‍ഡ് കമ്മിറ്റി ഓഫീസിലെത്തി അക്രമം അഴിച്ചു വിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വാര്‍ഡ് കമ്മിറ്റി ഓഫീസിലെത്തിയ ഡി വൈ എഫ് ഐ യുടെ മേഖല ഭാരവാഹികളെ കൂട്ടമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകാരണമായി അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

Also Read: കടമെടുപ്പ് പരിധി കേസ്; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിൽ കേന്ദ്രം ഇന്ന് തീരുമാനം അറിയിക്കും

സംഭവത്തില്‍ ഡി വൈ എഫ് ഐ മെഡിക്കല്‍ കോളേജ് മേഖല സെക്രട്ടറി രാഹുലിന്റെ നെഞ്ചിനും തലയ്ക്കും പരിക്കുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം രാഹുല്‍ ആശുപത്രി വിട്ടു. ആക്രമണത്തില്‍ ഡി വൈ എഫ് ഐ യുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിനീത്, അച്ചു എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. വിഷയത്തിൽ ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി അംഗം സ. നിരഞ്ജൻ പ്രതിഷേധയോഗം ഉദ്‌ഘാടനം നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here