വിവാഹച്ചിലവ് ഒഴിവാക്കി ഡിവൈഎഫ്‌ഐ ചൂരല്‍മല മേഖലാ സെക്രട്ടറി ജിതിന്‍; 1 ലക്ഷം രൂപ കൈമാറി

വിവാഹച്ചിലവ് ഒഴിവാക്കി ദുരന്തഭൂമിയിൽ വെച്ച് ഒരു ലക്ഷം കൈമാറി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി. ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന 25 വീടുകളുടെ നിർമ്മാണച്ചെലവിലേക്കാണ് തന്റെ വിവാഹച്ചെലവുകൾക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഡിവൈഎഫ്ഐ ചൂരൽമല മേഖലാ സെക്രട്ടറി ജിതിൻ കൈമാറിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയവർ ഏറ്റുവാങ്ങി.

Also read:വയനാടിനെ നെഞ്ചോടുചേർത്ത് ദില്ലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News