
റാപ്പര്‍ വേടനെതിരെ അധിക്ഷേപം ചൊരിഞ്ഞ കെ പി ശശികലയ്ക്ക് എതിരെ ഡി വൈ എഫ് ഐ പരാതി നല്‍കി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് പരാതിയിലുണ്ട്.
റാപ്പ് സംഗീതത്തിന് എസ് സി- എസ് ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല അധിക്ഷേപിച്ചിരുന്നു. വേടന് മുമ്പില്‍ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ഭരണകൂടത്തിന് മുമ്പില്‍ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.
ALSO READ: വേടനെതിരെയുള്ള ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയം; ഡിവൈഎഫ്ഐ
പാലക്കാട് കലക്ടറേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് വേടനെ അധിക്ഷേപിച്ച് കെ പി ശശികല രംഗത്തെത്തിയത്. റാപ്പ് ഗായകന്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരായ ആര്‍ എസ് എസ് നേതാവ് നേരത്തേ വിദ്വേഷ പ്രസംഗം നടത്തിയത് വിവാദമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here