കേരളത്തിനെതിരായ പരാമർശം; കേന്ദ്രമന്ത്രി ശോഭ കരന്ദലജെക്കെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

കേരളത്തിലെ ജനങ്ങളെ അധിക്ഷേപിച്ചുകൊണ്ടും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലും പ്രസ്താവന പുറപ്പെടുവിച്ച കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും കര്‍ണാടകയിലെ നോർത്ത് ബാംഗ്ലൂർ ലോകസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെക്കെതിരെ ഡിവൈഎഫ്ഐ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി.

Also Read: ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസർക്കാരിന് അധികാരമില്ല; കടമെടുപ്പ് ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം

കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നുമാണ് കരന്ദലജെയുടെ പ്രസ്താവനയുടെ ഉള്ളടക്കം. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ നിയമവിരുദ്ധവും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമാണ്.

Also Read: ‘വിവരമില്ലാത്ത സ്ത്രീ, വെല്ലുവിളിക്കുന്നു ആര്‍എല്‍വിയുടെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ കാണിക്കൂ’:സ്നേഹ

കർണ്ണാടകയിൽ തൊഴിൽ ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന മലയാളികൾക്ക് ഇത് അധിക്ഷേപകരവും ജനങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും സംഘർഷവും ഉടലെടുക്കാൻ കാരണവുമാകുമെന്നും, തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ശോഭ കരന്ദലജെക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പരാതിയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News