‘സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച കൊടുവള്ളി സിഐയുടെ നടപടി ചട്ടവിരുദ്ധം’; നിയമനടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

dyfi

കൊടുവള്ളി പോലീസ് സ്റ്റേഷനിൽ വെച്ച് ക്വാട്ടേഷൻ ഗുണ്ടാതലവൻ ഉൾപ്പടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ച കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് നടത്തിയത് സർവിസ് ചട്ടത്തിന് വിരുദ്ധമായ നടപടിയാണെന്നും,ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വലിയ കാര്യമെന്നോണം സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് പുറത്തു വന്നത്. ഇതിന് തൊട്ട് മുൻപ് എംഎസ്എഫ് – യൂത്ത് ലീഗ് നേതാക്കൾക്ക് ഒപ്പവും സി ഐ പിറന്നാൽ കേക്ക് മുറിച്ചിട്ടുണ്ട്. ഇതും സിഐയുടെ ടേബിളിൽ വെച്ച് തന്നെയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

ALSO READ: ‘സ്വരാജ് കേരള രാഷ്ട്രീയം കാണാന്‍ പോകുന്ന മാറ്റം’; എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കുറിച്ച് മുന്‍ കെ എസ് യു നേതാവ്

സിഐ യുടെ വഴിവിട്ട ചില ഇടപെടലുകൾ നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ മാഫിയ പശ്ചാത്തലം ഉള്ള പല സംഘങ്ങളുടെയും വിവിധ ആഘോഷ പരിപാടികളിലും സിഐ യുടെ സാനിധ്യം ഉണ്ടാവാറുണ്ട്. സ്റ്റേഷനിൽ എത്തുന്ന വിവിധ സാമ്പത്തിക ഇടപാട് വിഷയങ്ങളിൽ എല്ലാം മധ്യസ്ഥനായി നിന്ന് പണം കൈപ്പറ്റന്നതുൾപ്പടെയുള്ള ആക്ഷേപങ്ങളും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇതെല്ലാം അന്വേഷിച്ച് കേരള പോലീസിന് അപമാനമായ സിഐ ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News