
പാചക വാതക വിലയിൽ നിയന്ത്രണമുണ്ടാകണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാൻ. പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയസഭ തെരഞ്ഞെടുപ്പിൻ്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രമാണ്. അതിനുള്ളിൽ അടിസ്ഥാന വർഗത്തിൻ്റെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ബിരിയാണി ചെമ്പ് ഓർഡർ ചെയ്ത് നടക്കുകയാണ്. അതിന് തീ പകരാൻ ന്യായമായ വിലയിൽ ഗ്യാസ് ലഭിക്കേണ്ടേ. യൂത്ത് കോൺഗ്രസിനെ പോലെയുള്ള സംഘടനകൾ രാജ്യത്തെ ജനങ്ങൾ പ്രശ്നം നേരിടുമ്പോൾ അനക്കമില്ലെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ മാസങ്ങളിൽ വില വർധിച്ചപ്പോഴും ഡിവൈഎഫ്ഐ പ്രക്ഷോഭവുമായി മുന്നിൽ തന്നെ ഉണ്ടായിരുന്നു. കേരളത്തിൽ ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പൂട്ടിക്കുന്നതിന് വേണ്ടിയാണോ ഈ നീക്കമെന്ന് സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴും ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലാണ്. ജനങ്ങളെ കൂടുതൽ അപകടത്തിലേക്ക് തള്ളി വിടരുതെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

