
കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ യുവജന പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി. നഗരത്തിലെ തെരുവുനായ ശല്യം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോർപ്പറേഷൻ്റെ വികസന വിരുദ്ധ നിലപാടിലും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് യുവജന പ്രതിക്ഷേധം ഉയർന്നത്. നഗരത്തിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുക,മൾട്ടിലെവൽ പാർക്കിങ്ങ് പ്രവർത്തനക്ഷമമാക്കുക, ജവഹർ സ്റ്റേഡിയത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഏകദിന ധർണ്ണ. ജില്ലാ സെക്രട്ടറി സരിൻ ശരി ധർണ്ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രീരാമൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് എ പി അൻവീർ സ്വാഗതം പറഞ്ഞു. എൻ സുകന്യ,കെ ഗിരീഷ് കുമാർ, ഒ കെ വിനീഷ്, എ കുഞ്ഞമ്പു, കെ റജിൽ, ടി പി നിവേദ്, റസിൽ രാജ്, പി അഖിൽ,കെ ഫാദിയ, ഒ വി നിജേഷ്, പി വി വിനീത്, ധനേഷ് മോഹൻ, എന്നിവർ സംസാരിച്ചു. ധർണാ സമാപനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here