കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ തിരുവോണനാളില്‍ ഡിവൈഎഫ്‌ഐ എലത്തൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറും പായസ വിതരണവും നടത്തി.

Also Read: കോഴിക്കോട് വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു

സിപിഐഎം എലത്തൂര്‍ ലോക്കല്‍ സെക്രട്ടറി എം. സത്യഭാമ ഫ്‌ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പൊതിച്ചോര്‍ നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here