കരുതലായി കാവലായി യുവജനത; വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ

dyfi-

സ്കൂൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കരുതലായി ഡി വൈ എഫ് ഐ. നിരവധി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്താണ് ഡി വൈ എഫ് ഐ മാതൃകയാകുന്നത്. എറണാകുളം തുരുത്തിപ്പറമ്പിൽ 80 ലധികം വിദ്യാർഥികൾക്ക് ഡി വൈ എഫ് ഐ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്താണ് മാതൃകയാകുകയാണ് ഡി വൈ എഫ് ഐ മാതൃകയായിരിക്കുന്നത്. പെരുമ്പാവൂർ തുരുത്തിപ്പറമ്പ് ഡി വൈ എഫ് ഐ യൂണിറ്റാണ് വിദ്യാർഥികൾക്ക് കരുതലായത്. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

Also read: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കൾ ദുരിതത്തിൽ

ചടങ്ങിൽ ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് യദുകൃഷ്ണ ബൈജു അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിന് പിന്തുണ നൽകുകയാണ് ഡി വൈ എഫ് ഐ ഇത്തരം മാതൃകാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനരംഗത്ത് പിന്നാക്കം പോകാതിരിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ കരുത്തുപകരുന്ന ഇത്തരം ജനകീയ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News