ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ട് നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ

dyfi

പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ട് നടക്കുകയാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ്. ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ടുനടക്കുന്ന ഐ സി ബാലകൃഷ്ണന്‍ എംഎൽഎയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കൊലപാതകത്തിന് നേതൃത്വം കൊടുത്ത എംഎൽഎ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതില്‍ അതിശയോക്തിയില്ല. ജനാധിപത്യമര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ള നിലപാട് തുടരാനാണ് എംഎൽഎയുടെ തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കും. എംഎൽഎ രാജി വെക്കുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ന് ചുള്ളിയോട് നടന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റോഡരികില്‍ നിന്ന് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ എംഎൽഎ കടന്ന് പോയതിനു ശേഷം എംഎൽഎയുടെ വാഹനത്തിലുണ്ടായിരുന്ന ഒരു സംഘമാളുകള്‍ കടന്നാക്രമിക്കാന്‍ തയ്യാറായി. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ബേസില്‍ പുന്നശ്ശേരി, അഖില്‍ എവി എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also: യുഡിഎഫിൻ്റെ കോട്ടയം നഗരസഭയിലെ കോടികളുടെ ക്രമക്കേട്; തദ്ദേശ വകുപ്പ് പരിശോധന തുടങ്ങി

വയനാട് മുന്‍ ഡിസിസി ട്രെഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തിന് ഉത്തരവാദിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജി വെക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ഏറ്റെടുത്തിരിന്നു. എന്‍എം വിജയന്റെയും മകന്റെയും മരണം യഥാര്‍ഥത്തില്‍ സംഘടനാ കൊലപാതകമാണ്. ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്തത് മുന്‍ ഡിസിസി പ്രസിഡന്റും ബത്തേരി നിയോജകമണ്ഡലം എംഎല്‍എയുമായ ഐ സി ബാലകൃഷ്ണനാണ്. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ദീനകൃത്യത്തിന് നേതൃത്വം കൊടുത്തൊരാള്‍ ജനപ്രതിനിധിയായിരിക്കുന്നത് ശരിയല്ല. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ രാജി അവശ്യപെട്ട് പ്രക്ഷോഭം ആരംഭിക്കുന്നത്. പൊതുപരിപാടികളില്‍ എംഎൽഎക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്ന് നേരത്തേ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിലൊന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാതെ ഒളിച്ചോടാനാണ് എംഎല്‍എ തയ്യാറായതെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News