
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റി സംഘടിപ്പിച്ച “എഐ സാങ്കേതിക വിദ്യയും മാറുന്ന കേരളവും” എന്ന വിഷയത്തിൽ നടന്ന വെബിനാർ മേയ് 3, ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ നടന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സരിൻ ശശി വെബിനാർ ഉദ്ഘാടനം ചെയ്തു. എഐ രംഗത്തെ പ്രമുഖ വിദഗ്ധരായ ഷക്കീൽ അഹമ്മദ്, ജസ്മ എന്നിവർ സംവാദം നയിച്ചു.
വെബിനാറിൽ, നിർമിത ബുദ്ധിയുടെ സാധ്യതകൾ, സാമൂഹ്യ-സാമ്പത്തിക പരിണാമങ്ങൾ, തൊഴിൽമേഖലയിലെ വെല്ലുവിളികൾ, സർക്കാർ നയങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ആവരണം ചെയ്തു. കേരളം എഐ സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ എങ്ങനെ സമതുലിതമായ വികസനം നേടാം എന്നതിനെക്കുറിച്ച് പ്രതിഭാധനമായ ചർച്ചകൾ നടന്നു.
ALSO READ: അവളാണ് കാശ്മീര…; ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥി
ടെക്നോളജിയുടെ നീതിപൂർണ്ണമായ ഉപയോഗത്തിനായി യുവാക്കളെ സജ്ജമാക്കുന്നതിന് ഇത്തരം സംവാദങ്ങൾ അത്യാവശ്യമാണ്. വെബിനാറിൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രൊഫഷണൽ കമ്മിറ്റി കൺവീനർ ശ്രീനാഥ് വി പി സ്വാഗതവും ജോയിൻ കൺവീനർ ഡോക്ടർ ജിതൊയ് നന്ദിയും പറഞ്ഞു. പങ്കെടുത്തവരുടെ ഭാഗത്തു നിന്നും ഗംഭീര പ്രതികരണമാണ് വെബിനാറിനു ലഭിച്ചത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here