ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സമ്മേളനം; പങ്കെടുത്ത് വി കെ സനോജ്

മംഗളുരു തെക്കോട് വച്ച് നടക്കുന്ന ഡി വൈ എഫ് ഐ കർണാടക സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമഗ്നരാജ് ഭട്ടാചാര്യ, സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ്, കാശ്മീർ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിയേറ്റംഗവുമായ ഇർഫാൻ ഗുലു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ALSO READ: അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേർക്ക് പരിക്ക്

മംഗളുരുവുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും സമ്മേളനത്തിൽ ഒപ്പം ഉണ്ടായിരുന്നു. അടുത്ത ദിവസം നടക്കുന്ന റാലിയിലും പൊതു സമ്മേളനത്തിലും അഖിലേന്ത്യാ പ്രസിഡൻ്റ് എ .എ റഹീം എം.പി, നടൻ പ്രകാശ് രാജ് എന്നിവർ പങ്കെടുക്കുമെന്നും വി കെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ALSO READ: ‘തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News