ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മോണിംഗ് വാക്ക് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി

ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണാർത്ഥം മോണിംഗ് വാക്ക് സംഘടിപ്പിച്ച് ഡി വൈ എ കോഴിക്കോട് ജില്ലാ കമ്മിറ്റി. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മോണിംഗ് വാക്കിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

Also Read: “കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയുമാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ല”: മുഹമ്മദ് റിയാസ്

കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണാർത്ഥമാണ് ഡിവൈഎഫ് ഐ മോണിംഗ് വാക്ക് സംഘടിപ്പിച്ചത്. മോണിംഗ് വാക്ക് കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് ഫ്രീഡം സ്ക്വയർ വരെ നീണ്ടു നിന്നു. മോണിംഗ് വാക്കിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണനക്കും റെയിൽവേ യാത്ര ദുരിതത്തിനും കേന്ദ്ര ഗവൺമെന്റിന്റെ തൊഴിൽ നിഷേധ നയത്തിനും എതിരായാണ് സി വൈ എഫ് ഐ ജനുവരി 20 ന് ലക്ഷക്കണക്കിന് യുവജനങ്ങളെ അണിനിരത്തി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് കോഴിക്കോട് ജില്ലയിൽ മനുഷ്യ ചങ്ങല വിജയിപ്പിക്കുന്നതിനായ് ഒരുക്കിയിട്ടുള്ളതെന്ന് പി സി ഷൈജു പറഞ്ഞു.

Also Read: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം

മനുഷ്യ ചങ്ങലക്ക് മുന്നോടിയായ് ജില്ലയിലെ 264 മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ ജാഥകൾ പൂർത്തീകരിച്ചു. ജില്ലക്കകത്തെ 3236 യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ച് സ്ക്വാഡ് പ്രവർത്തനവും പുരോഗമിച്ച് വരികയാണ്. ഇതിനോടകം സമൂഹത്തിന്റെ നാനാ തുറകളിലുള്ള യുവജനങ്ങളും കർഷകരും ഉൾപ്പെടെയുള്ള ജനങ്ങൾ ഡിവൈഎഫ് ഐ യുടെ മനുഷ്യ ചങ്ങലക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News