കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല നാളെ

കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല നാളെ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലക്ഷത്തിലധികം പേർ മനുഷ്യ ചങ്ങലയിൽ കണ്ണികളാകും. മനുഷ്യച്ചങ്ങല കേന്ദ്രസർക്കാറിനെതിരായ ശക്തമായ താക്കീതായി മാറുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.

Also read:ചിന്നക്കനാൽ റിസോർട്ട് കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ നാളെ ചോദ്യം ചെയ്യും

ദിവസങ്ങൾ നീണ്ട പ്രചാരണ പ്രവർത്തനങ്ങളാണ് മനുഷ്യചങ്ങലയുടെ ഭാഗമായി ഡിവൈഎഫ്ഐ പൂർത്തിയാക്കിയത്. സഹിക്കണോ ഇനിയും ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ 20 ലക്ഷത്തിലധികം ആളുകൾ കണ്ണികളാകും. കേന്ദ്രസർക്കാരിനെതിരായ പോരാട്ടങ്ങളുടെ തുടർച്ചയാണ് മനുഷ്യച്ചങ്ങലയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ പറഞ്ഞു.

ബംഗാളിലെ ബ്രിഗേഡ് റാലിക്ക് ശേഷമുള്ള യുവാക്കളുടെ ഐതിഹാസിക സമരമാകും ചങ്ങളായെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എംപിയും പറഞ്ഞു. മനുഷ്യ ചങ്ങലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

Also read:അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം

നാളെ വൈകിട്ട് 4 30 ന് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എ എ റഹീം എം പി ആദ്യ കണ്ണിയും രാജഭവന് മുന്നിൽ ഇ പി ജയരാജൻ അവസാന കണ്ണിയുമാകും. വിവിധ സ്ഥലങ്ങളിൽ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുള്ളവർ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News