‘കണ്ണിചേർന്നു കണ്ണിചേർന്നു നിൽക്ക നാം സഖാക്കളേ…’; ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയുടെ മാർച്ചിങ് ഗാനം ഇതാ…

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയുടെ മാർച്ചിങ് ഗാനം പ്രകാശനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് കേസരി ഹാളിൽ വച്ച് നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. കവി മുരുകൻ കാട്ടാക്കടയാണ് ഗാനം ഏറ്റുവാങ്ങിയത്. മാർച്ചിങ് ഗാനം രചിച്ചിരിക്കുന്നത് വിമൽ പ്രസാദാണ്. രാഹുൽ ബി അശോക് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് രശ്മി സതീഷാണ്.

Also read:രാജസ്ഥാനിൽ പട്ടം കഴുത്തിൽ കുരുങ്ങി; 12കാരന് ദാരുണാന്ത്യം

മാർച്ചിങ് ഗാനത്തിന്റെ വരികൾ :

”കണ്ണിചേർന്നു കണ്ണിചേർന്നു നിൽക്ക നാം സഖാക്കളേ…

സഖാക്കളെ… സഖാക്കളെ…

ഒത്തുചേർന്ന് കൈകൾ കോർത്ത്
നമ്മൾ തീർത്തു ചങ്ങല..

ഇന്നിതാ… ഇന്നിതാ…

കൊച്ചുകേരളത്തിനെത്തകർക്കുവാൻ ശ്രമിച്ചിടും
ദുഷ്ട ശക്തികൾക്കു നേരെയിന്നിതാ…

കേന്ദ്രഭരണമാരണത്തിനെതിരെ നിന്നു പൊരുതുവാൻ
ഇവിടെ നമ്മൾ കൈകൾ കോർത്ത ചങ്ങല

സമരഭൂവിലണി നിരന്നു പൊരുതിടാം സഖാക്കളേ
പുതു ചരിത്രമീ മനുഷ്യച്ചങ്ങല…

കണ്ണിചേർന്നു കണ്ണിചേർന്നു നിൽക്ക നാം സഖാക്കളേ…

സഖാക്കളെ… സഖാക്കളെ…

ഒത്തുചേർന്ന് കൈകൾ കോർത്ത്
നമ്മൾ തീർത്തു ചങ്ങല..

ഇന്നിതാ… ഇന്നിതാ…

നാടിനെത്തകർത്തിടുന്ന തിന്മയെച്ചെറുക്കുവാൻ…
മഹാപ്രവാഹമായി നമ്മൾ നിൽക്കവേ…
ആവുകില്ല നമ്മളോടെതിർക്കുവാൻ, വെളിച്ചമായ്
നമ്മളേ നയിപ്പു രക്തസാക്ഷികൾ…

മർദ്ദകർ തകർന്നു വീണ പോർമുഖങ്ങൾ തീർത്തു നാം…
മണ്ണിതിൽ പടുത്തു പുതിയ കേരളം…

കണ്ണിചേർന്നു കണ്ണിചേർന്നു നിൽക്ക നാം സഖാക്കളേ…

സഖാക്കളെ… സഖാക്കളേ…

ഒത്തുചേർന്ന് കൈകൾ കോർത്ത്
നമ്മൾ തീർത്തു ചങ്ങല..

ഇന്നിതാ… ഇന്നിതാ…

രാജ്യമാകെ വിൽപ്പനയ്ക്കു വെച്ചു കേന്ദ്രവാണിഭർ…
തച്ചുടച്ചു ഭാരതത്തിൻ നാളെകൾ…

എത്ര നാൾ നിരന്തരം സഹിപ്പു നമ്മൾ വഞ്ചന …
ഉയർത്തിടാം
അമർഷജ്വാല ചുറ്റിലും …

ഒറ്റജാതിയായ് മനുഷ്യരൊന്നു ചേർന്ന നാടിത് …
ഒത്തുചേർന്നു നിന്നിടാം ചെറുത്തിടാം…

കണ്ണിചേർന്നു കണ്ണിചേർന്നു നിൽക്ക നാം സഖാക്കളേ…

സഖാക്കളേ… സഖാക്കളേ…

ഒത്തുചേർന്ന് കൈകൾ കോർത്ത്
നമ്മൾ തീർത്തു ചങ്ങല..

ഇന്നിതാ… ഇന്നിതാ…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News