ഇഡിയുടെ രാഷ്ട്രീയ വേട്ട; കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാർച്ച് ഇന്ന്

ഇഡിയുടെ രാഷ്ട്രീയ വേട്ടയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയവേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Also read:പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങി മരിച്ചനിലയിൽ

‘സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല, ഇഡി നടത്തുന്നത് രാഷ്ട്രീയവേട്ട’ എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. കണ്ണൂരിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാർച്ച് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് എ എ റഹിം എംപിയും കാസർഗോഡ് വി വസീഫും തൃശൂരിൽ വി കെ സനോജും മലപ്പുറത്ത് എസ് ആര്‍ അരുണ്‍ ബാബുവും മാർച്ച് ഉദ്ഘാടനം നിർവഹിക്കും. ജയ്ക് സി തോമസ്, അഡ്വ. ആര്‍ രാഹുല്‍, ഡോ. ചിന്താ ജെറോം,ഡോ. ഷിജുഖാന്‍, എം വിജിന്‍ എംഎല്‍എ, ഗ്രീഷ്മ അജയ്‌ഘോഷ് എന്നിവര്‍ വിവിധ ജില്ലകളില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here