ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാര്‍ട്ടപ് ഫെസ്റ്റിവല്‍; മികച്ച പ്രതികരണവുമായി പ്രീ ഇവന്റുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാര്‍ട്ടപ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന പ്രീ ഇവന്റുകള്‍ക്ക് മികച്ച പ്രതികരണം. നിലവില്‍ കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജ്, GEC തൃശൂര്‍, കാലിക്കറ്റ് എന്നിവിടങ്ങളില്‍ ആണ് പ്രീ ഇവന്റുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞത്.

ഇന്ത്യയിലെ തന്നെ പ്രശസ്തരായ സാങ്കേതിക വിദഗ്ദരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , സൈബര്‍ സെക്യൂരിറ്റി , റോബോട്ടിക്‌സ് അടക്കം നൂതനമായ വിഷയങ്ങളാണ് പ്രീ ഇവന്റുകളില്‍ കൈകാര്യം ചെയ്യുന്നത്.

വരും ദിവസങ്ങളില്‍ എറണാകുളം മെഡിക്കല്‍ കോളേജ്, CET TVM, അടക്കം കൂടുതല്‍ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥി, യുവജനങ്ങളില്‍ നിന്നും മവാസോയുടെ ഭാഗമായി നടത്തുന്ന പ്രീ ഇവന്റുകള്‍ക്ക് ലഭിക്കുന്നത്.

ആ ദൗത്യം ഏറ്റെടുത്തതില്‍ സന്തോഷം; ഡിവൈഎഫ്‌ഐ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിനെ അഭിനന്ദിച്ച് രജിത്ത് രാമചന്ദ്രന്‍

അതേസമയം പ്രൊഫഷണലുകളെ സംഘടിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത ഡി വൈ എഫ് ഐയുടെ കേരള സംസ്ഥാന നേതൃത്വത്തെ അഭിനന്ദിച്ച് ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരില്‍ ഒരാളായ രജിത്ത് രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

പ്രൊഫഷണലുകളെ സംഘടിപ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആരംഭശൂരത്വത്തിന് അപ്പുറത്തേക്ക് ഒന്നും മുന്നോട്ട് പോവുന്നത് നമ്മള്‍ കണ്ടില്ല. ഏറ്റവും ഒടുവില്‍ ആ ദൗത്യം ഏറ്റെടുത്തത് ഡി വൈ എഫ് ഐയുടെ കേരള സംസ്ഥാന നേതൃത്വം ആണെന്ന് രജിത്ത് രാമചന്ദ്രന്‍ പറഞ്ഞു.

Also Read : കാനഡക്കും മെക്‌സിക്കോക്കും വീണ്ടും ട്രംപിന്റെ പണി; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് കൂടുതല്‍ തീരുവ

ഞങ്ങളെല്ലാം ഭാഗമായ ഒരു മീറ്റിങ്ങില്‍ പ്രൊഫഷണല്‍ സബ്കമ്മിറ്റിയുടെ കണ്‍വീനറായി സഖാവ് ദീപക് പച്ചയെ തീരുമാനിച്ചു. പിന്നീട് നടന്നത് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ ഡി വൈ എഫ് ഐ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുവെന്നും രജിത്ത് രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

രജിത്ത് രാമചന്ദ്രന്റെ വാക്കുകള്‍:

പ്രൊഫഷണലുകളെ സംഘടിപ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആരംഭശൂരത്വത്തിന് അപ്പുറത്തേക്ക് ഒന്നും മുന്നോട്ട് പോവുന്നത് നമ്മള്‍ കണ്ടില്ല. ഏറ്റവും ഒടുവില്‍ ആ ദൗത്യം ഏറ്റെടുത്തത് ഡി വൈ എഫ് ഐയുടെ കേരള സംസ്ഥാന നേതൃത്വം ആണ്.

ഞങ്ങളെല്ലാം ഭാഗമായ ഒരു മീറ്റിങ്ങില്‍ പ്രൊഫഷണല്‍ സബ്കമ്മിറ്റിയുടെ കണ്‍വീനറായി സഖാവ് ദീപക് പച്ചയെ തീരുമാനിച്ചു. പിന്നീട് നടന്നത് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ ഡി വൈ എഫ് ഐ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

പേര് മാവാസോ ‘Mawazo’..ആശയങ്ങള്‍.. മാവാസോയുടെ ഭാഗമായി ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ഫെബ്രുവരി 17ന് നടത്തുന്ന സെമിനാര്‍ കൈകാര്യം ചെയ്യാന്‍ ഉള്ള അവസരം എനിക്കാണ് ലഭിച്ചിരിക്കുന്നത്. Speaking on a topic close to my heart-‘Building from Kerala: Lessons from My Startup Journey.’ മാര്‍ച്ച് 1,2 തീയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ അതിഥിയായും പങ്കെടുക്കുന്നുണ്ട്.

ഡി വൈ എഫ് ഐ വേദിയില്‍.. സന്തോഷം.. അഭിമാനം.. രണ്ട് പരിപാടികളിലേക്കും എല്ലാവര്‍ക്കും സ്വാഗതം. എല്ലാവരും വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News