
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയായ യുവതി മേഘയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍, പ്രസിഡന്റ് വി. അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു.
മരണത്തിലെ ദുരൂഹത സംബന്ധിച്ച് കുടുംബം രംഗത്ത് വന്നത് ഗൗരവമുള്ള വിഷയമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മേഘയെ , ചാക്കയ്ക്കടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട സ്വദേശിയാണ് യുവതി.
രാജ്യന്തര വിമാനത്താവളം പോലെ തന്ത്രപ്രധാനമായ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ 24 വയസ്സുകാരിയുടെ ഇപ്രകാരമുള്ള മരണം സംശയാസ്പദമാണ്. സമഗ്ര അന്വേഷണത്തിലൂടെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടു വരണമെന്നും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here