നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണം:ഡി വൈ എഫ് ഐ

നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തരമായി രംഗത്തിറങ്ങണം എന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടുകൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം എന്നും വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

Also read:കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച പുരുഷന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഒരു സ്ത്രീ കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി.

Also Read : ‘ട്യൂഷന് പോയപ്പോള്‍ ഒരു കാര്‍ വന്നു, എപ്പോഴും അത് അവിടെയുണ്ടാകും, അവള്‍ക്കാ കാര്‍ പേടിയാ’: 6 വയസുകാരിയെ കാണാതായ സംഭവത്തില്‍ ഞെട്ടലോടെ സഹോദരന്‍

കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here