
നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ദില്ലി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് ഏകദിന ഉപവാസം സംഘടിപ്പിക്കും.കൂടാതെ, ജൂലൈ 27 ന് ഡിവൈഎഫ്ഐ കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.
അതേസമയം, വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് ട്രെയിനിൽ സമരയാത്ര നടത്തി സമരത്തിൽ അണിചേരും. ജൂലൈ 24ന് പുറപ്പെട്ട്, ജൂലൈ 27 ന് രാവിലെ സമരകേന്ദ്രത്തിൽ എത്തി സമരത്തിൻ്റെ ഭാഗമാവും.
ഇന്ന് രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എസ്എഫ്ഐ പഠിപ്പ് മുടക്കൽ സമരം നടത്തും. ദില്ലിയിലെ വിദ്യാർഥി സമരത്തിന് നേരെ പൊലീസ് അഴിച്ചുവിട്ട അക്രമണത്തിലും നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ദർമ്മേന്ദ്ര പ്രധാൻ ഏറ്റെ
ടുത്ത് രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം.
അതേസമയം, ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ എല്ലാ പൊലീസുകാർക്കും മെലഡി ചോക്ലേറ്റ് നൽകി വ്യത്യസ്തമായി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

