ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സമ്മേളനം ആരംഭിച്ചു

dyfi

ഡി വൈ എഫ് ഐയുടെ പാലക്കാട് ജില്ലാ സമ്മേളനം ആരംഭിച്ചു. തരൂർ പാറക്കൽപ്പാറയിലെ പുഷ്പ്പൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ നാളെ തെരഞ്ഞെടുക്കും.

പാലക്കാട് ജില്ലയിലെ യുവജനപോരാട്ടത്തിന്റെ മുഖമായി മാറിയ ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന് ഇത്തവണ വേദിയാകുന്നത് കർഷക നാടായ ആലത്തൂരിന്റെ മണ്ണിലാണ്. പാറക്കൽപ്പാറയിലൊരുക്കിയ പ്രതിനിധി സമ്മേളന നഗരിയായ പുഷ്പ്പൻ നഗറിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവനാണ് പതാക ഉയർത്തിയത്.

Also read: ‘സ്വകാര്യ മദ്യരാജാക്കന്മാർക്ക് കേരളത്തിന്റെ വിപണി തുറന്നുകൊടുക്കുകയാണ് വി ഡി സതീശൻ’: കെ എസ് അരുൺകുമാർ

മൂന്ന് ദിവസം നീളുന്നതാണ് സമ്മേളനം. ജില്ലയിലെ 4.4 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 298 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. ശനിയാഴ്ച്ച പ്രതിനിധി സമ്മേളനം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിശദമായ റിപ്പോർട്ടും ചർച്ചയും നടക്കും. ചർച്ചകളുടേയും അവലോകനങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News