‘ഒപ്പമുണ്ട്’;എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകി, രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും

പേട്ടയിൽ കാണാതായ രണ്ടുവയസുകാരി മേരിയ്ക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും.  എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. പൊലീസിനൊപ്പം സജീവമായി തെരുവിലുണ്ടാകുമെന്നും വി വസീഫ് കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: വനിതാ കൊറിയോഗ്രാഫറുടെ വീഡിയോ അശ്ലീലക്കുറിപ്പോടെ പങ്കുവച്ചു വച്ചു; വെല്ലുവിളികള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ യുവാവിനെതിരെ കേസ്

അതേസമയം തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്.

ALSO READ:ചാലക്കുടിയിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടുത്തം; 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News